
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. താമസസ്ഥലത്തെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ താമസിക്കുന്ന ഒരാൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
മരിച്ച വ്യക്തിക്കൊപ്പം താമസിച്ചിരുന്ന സിറിയൻ പൗരനും മറ്റൊരു താമസക്കാരനുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ മന്ത്രാലയത്തിന്‍റെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നും കൃത്യമായ കാരണമെന്താണെന്നും കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam