രക്തത്തില്‍ കുളിച്ച നിലയില്‍ ലിഫ്റ്റില്‍ കണ്ടെത്തിയ പ്രവാസി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

Published : Oct 04, 2020, 10:40 AM IST
രക്തത്തില്‍ കുളിച്ച നിലയില്‍ ലിഫ്റ്റില്‍ കണ്ടെത്തിയ പ്രവാസി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

Synopsis

രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് മുന്നില്‍ കണ്ടെത്തിയെന്ന വിവരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. 

കുവൈത്ത് സിറ്റി: ഗുരുതരമായ മുറിവുകളോടെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. ബോധരഹിതരായ നിലയില്‍ മൂന്ന് പ്രവാസികളാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് മുന്നില്‍ കണ്ടെത്തിയെന്ന വിവരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. മുബാറക് അല്‍ കബീറിലെ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരും സ്ഥലത്തെത്തി. അല്‍ അദാന്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയത്. ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു. പിന്നീട് മരണപ്പെടുകയും ചെയ്‍തു. തലയിലും നെഞ്ചിലും പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു