പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ കൊവിഡ് ബാധിച്ച് മരിച്ചു

Published : Sep 07, 2020, 09:29 AM IST
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. വീട്ടിൽ വിശ്രമിക്കുമ്പോൾ നില വഷളായതിനെതുടർന്ന് കഴിഞ്ഞയാഴ്ച ജിസാനിലെ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

റിയാദ്: കന്യാകുമാരി സ്വദേശി കൊവിഡ് ബാധിച്ചു സൗദി അറേബ്യയിൽ മരിച്ചു. നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മാഹീൻ (53) ആണ് തെക്കൻ സൗദിയിലെ ജീസാനിൽ മരിച്ചത്. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. 

വീട്ടിൽ വിശ്രമിക്കുമ്പോൾ നില വഷളായതിനെതുടർന്ന് കഴിഞ്ഞയാഴ്ച ജിസാനിലെ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

18 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. തമിഴ്നാട്ടുകാരനാണെകിലും ജിസാനിലെ പ്രവാസി മലയാളി സമൂഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഭാര്യ: സൈദ് അലി ഫാത്വിമ. മക്കൾ: മനീക്ഷ ബീഗം, ദഗറിൻ നിഷ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ  പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൗമാരക്കാർക്കിടയിൽ വിറ്റാമിൻ ഡി കുറവ് വ്യാപകം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യക്കാരിൽ ഗുരുതരമെന്ന് പഠനം
മദീന പള്ളിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു