
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിയെ തേടിയെത്തി സമ്മാനം. മലയാളിയായ രതീഷ്കുമാർ രവീന്ദ്രൻ നായർ എന്നയാളാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 1925ന്റെ സമ്മാനമായ BMW 740i M Sport കാർ സ്വന്തമാക്കിയത്. 45കാരനായ രതീഷ്കുമാർ ദുബൈയിൽ അക്കൗണ്ട് മാനേജർ ആയി ജോലി ചെയ്യുകയാണ്. 1255 നമ്പർ ടിക്കറ്റിനാണ് സമ്മാനം. മെയ് 28ന് ഓൺലൈനായാണ് രതീഷ്കുമാർ ടിക്കറ്റ് വാങ്ങിയത്.
ഇതാദ്യമായല്ല രതീഷ്കുമാറിനെ തേടി ഭാഗ്യമെത്തുന്നത്. മൂന്നൂറാമത് മില്ലേനിയം മില്ല്യണയർ സീരീസിലും സമ്മാനം ലഭിച്ചിരുന്നു. 2019ലാണ് രതീഷെടുത്ത 1608 നമ്പർ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. ഒരു മില്ല്യൺ ഡോളർ ആയിരുന്നു സമ്മാനം.
`എനിക്ക് സത്യത്തിൽ ഇത് വിശ്വസിക്കാനാകുന്നില്ല. രണ്ടാമതും സമ്മാനം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഒരുപാട് സന്തോഷം'- രതീഷ്കുമാർ പറഞ്ഞു. ദുബൈയിൽ 15 വർഷമായി പ്രവാസിയാണ് ഇദ്ദേഹം. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്സ് എയിലാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ