ഷാർജയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

Published : Feb 13, 2025, 12:59 PM IST
ഷാർജയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു

Synopsis

കെട്ടിടത്തില്‍ നിന്ന് കാൽവഴുതി വീണതാണോ അതോ ആത്മഹത്യയാണോ എന്ന് കണ്ടെത്തുന്നതിനായി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. 44 വയസ്സുള്ള സിറിയക്കാരനാണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്.

ജനുവരി 31ന് രാത്രി 11 മണിക്കാണ് അപകടം. അതുവഴി കടന്നുപോയ വഴിയാത്രികരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ എമര്‍ജന്‍സി സര്‍വീസുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും സിഐഡി വിഭാഗവും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.

Read Also -  വാഹനമോടിക്കുന്നതിനിടെ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന്‍റെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, ഒഴിവായത് വൻ അപകടം

അധികൃതര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രവാസിയുടെ മൃതദേഹം 11.30ഓടെ ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് ലാബിലേക്കും മാറ്റി. പ്രവാസി താഴേക്ക് വീണതെങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം കണ്ടെത്താൻ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണോയെന്നും അന്വേഷിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ ചവറ്റുകുട്ടയിൽ എറിഞ്ഞത് 12 ലക്ഷത്തിന്‍റെ സ്വർണം! ഇന്ത്യൻ കുടുംബത്തെ തേടി ദിവസങ്ങൾക്കിപ്പുറം വന്ന കോളിൽ 'ട്വിസ്റ്റ്'
കുവൈത്തിൽ പുതിയ താമസ നിയമം, മാതാപിതാക്കളുടെ വിസ പുതുക്കാൻ 300 ദിനാർ, പുതിയ ഇളവുകളും നിയന്ത്രണങ്ങളും അറിയാം