
റിയാദ്: അവധിക്ക് നാട്ടിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ചെയര്‍മാന്‍ ഫസിലുദ്ദീന്‍ ചടയമംഗലം (59) ആണ് മരിച്ചത്. ജിദ്ദയിലെ അല്‍ഇസായി കമ്പനി ജീവനക്കാരനായിരുന്ന ഫസിലുദ്ദീന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാട്ടിലായിരുന്നു.
ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഖബറടക്കം ചടയമംഗലം ജമാഅത്ത് പള്ളി മഖ്‍ബറയിൽ നടന്നു. മാതാവ് രോഗബാധിതയായി ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നാണ് ഒക്ടോബറില്‍ അദ്ദേഹം നാട്ടിലെത്തിയത്. എന്നാൽ അദ്ദേഹം വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ഉമ്മ മരണപ്പെട്ടു. ഫെബ്രുവരി 11നായിരുന്നു മൂത്ത മകന്റെ വിവാഹം. ഭാര്യ: ഷഹീറ ബീവി. മക്കള്‍: ആരിഫ്, അഞ്ജുമ റാണി, അംജദ്. മരുമക്കള്‍: അഫ്ന, ഡോ. അഹമ്മദ് ബിനാഷ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam