
ദുബൈ: ജെംസ് എജ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ മാതാവ് മറിയാമ്മ വര്‍ക്കി (90) അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനായായിരുന്ന അവര്‍ ഏറെ നാളായി കിടപ്പിലായിരുന്നു. ബുധനാഴ്‍ച രാവിലെയാണ് മരണപ്പെട്ടതെന്ന് ജെംസ് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നിന്ന് ആദ്യകാലത്ത് ദുബൈയിലേക്ക് പോവുകയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‍ത വനിതകളിലൊരാളാണ് മറിയാമ്മ വര്‍ക്കി. ഭര്‍ത്താവ് കെ.എസ് വര്‍ക്കിയോടൊപ്പം 1959ലാണ് ദുബൈയിലെത്തിയത്.1968ല്‍ ഇരുവരും ചേര്‍ന്ന് ദുബൈയില്‍ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‍കൂള്‍ ആരംഭിച്ചു. ദുബൈയിലെ ആദ്യ സ്വകാര്യ വിദ്യാലയമായിരുന്നു അത്.
ദുബൈലേക്ക് പോകുന്നതിന് മുമ്പ് കേരളത്തില്‍ അധ്യാപികയായിരുന്നു. യുഎഇയിലെ വിദ്യഭ്യാസ രംഗത്ത് ഏറെ പ്രശസ്‍തയായിരുന്ന അവര്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. മകന്‍ സണ്ണി വര്‍ക്കി 2000ല്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അന്‍പതിലധികം സ്‍കൂളുകളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam