
റിയാദ്: നാട്ടിൽ അവധിയിലായിരുന്ന ജിദ്ദയിലെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വലിയോറ കളിക്കടവ് സ്വദേശി വൈദ്യക്കാരൻ ശാഹുൽ ഹമീദ് (43) ആണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. ജിദ്ദയിലെ ഹയ്യുന്നസീമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഈ വർഷം ജൂണിലാണ് അവധിക്ക് നാട്ടിൽ പോയത്. സൗദിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച ഇരുകുളം മഹല്ല് മഖ്ബറയിൽ ഖബറടക്കി. ഐ.സി.എഫ് ഹയ്യുന്നസീം ഏരിയ പ്രസിഡൻറായി പ്രവർത്തിച്ചുവരികയായിരുന്നു ശാഹുൽ ഹമീദ്.
പിതാവ്: പരേതനായ വാകേരി അലവി ഹാജി, മാതാവ്: പരേതയായ ആയിശ ഹജ്ജുമ്മ, ഭാര്യ: മുനീറ, മക്കൾ: അബ്ദു സമീഹ്, അബ്ദു സ്സമദ്, ആയിശ ബൽകീസ്, ആഷിർ മുഹമ്മദ്, സഹോദരങ്ങൾ: പാത്തുമ്മു, മാമ്മതിയ, പരേതരായ കുഞ്ഞിമുഹമ്മദ് കുട്ടി, നഫീസ, മുഹമ്മദ് ഇക്ബാൽ. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ശാഹുൽ ഹമീദിന്റെ മരണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam