
റിയാദ്: സൗദി അറേബ്യയിൽ 302 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 17 പേർ മരിച്ചു. 407 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,56,691 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,45,622 ആയി ഉയർന്നു. ആകെ മരണസംഖ്യ 5857 ആണ്.
ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 5212 ആയി കുറഞ്ഞു. ഇതിൽ 698 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 70. ജിദ്ദ 28, യാംബു 18, മദീന 17, ദഹ്റാൻ 14, മക്ക 14, ദമ്മാം 8, ഹുഫൂഫ് 6, അൽഅയ്സ് 6, ഹാഇൽ 6, തബൂക്ക് 6, ബുറൈദ 5, ത്വാഇഫ് 5, നജ്റാൻ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam