
അബുദാബി: ഞെട്ടൽ മാറാതെ ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ പ്രവാസി. 43കാരനായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് നാസർ ബലാൽ ആണ് ബിഗ് ടിക്കറ്റിന്‍റെ 276-ാമത് സീരീസ് നറുക്കെടുപ്പിൽ 2.5 കോടി ദിര്‍ഹം സ്വന്തമാക്കിയത്. 061080 എന്ന നമ്പറിനാണ് സമ്മാനം. ജൂൺ 24നാണ് മുഹമ്മദ് നാസർ ടിക്കറ്റ് വാങ്ങുന്നത്.
യുഎഇയിൽ കഴിഞ്ഞ 14 വർഷമായി മുഹമ്മദ് നാസർ പ്രവാസിയാണ്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ബംഗ്ലാദേശിലാണ്. `12 വർഷങ്ങൾക്ക് മുൻപാണ് മുഹമ്മദ് നാസർ ബിഗ് ടിക്കറ്റിനെ പറ്റി ആദ്യമായി കേൾക്കുന്നത്. അന്ന് മുതൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഓരോ മാസവും ടിക്കറ്റ് എടുക്കുമായിരുന്നു. പന്ത്രണ്ട് വർഷമായി ഞാൻ ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. ഒരിക്കൽ വിജയിക്കാൻ കഴിയും എന്ന പ്രതീക്ഷയുണ്ടായിരുന്നു മനസ്സിൽ. കഴിഞ്ഞ മാസമാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് കൂട്ടുകാരോടൊപ്പം ചേർന്ന് ടിക്കറ്റ് വാങ്ങിയത്. വിജയിയായ വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വിറയൽ ഇതുവരെ മാറിയിട്ടില്ല, എന്റെ സ്വപ്നം യാഥാർത്ഥ്യമായി. വിശ്വസിക്കാൻ കഴിയുന്നില്ല' - മുഹമ്മദ് നാസർ ബലാൽ പറയുന്നു.
അഞ്ച് പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്ല്യമായി പങ്കുവെക്കുമെന്ന് മുഹമ്മദ് നാസർ പറഞ്ഞു. തനിക്ക് നാട്ടിൽ നല്ലൊരു വീട് വെക്കണമെന്നാണ് ആഗ്രഹം. ബാക്കി തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഹമ്മദ് നാസർ പറഞ്ഞു. വിജയിയെ പ്രഖ്യാപിച്ച ഉടൻ തന്നെ പരിപാടിയുടെ അവതാരകരായ റിച്ചാർഡും ബൗഷ്റയും ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എങ്കിൽപ്പോലും ബിഗ് ടിക്കറ്റ് അധികൃതർ മുഹമ്മദ് നാസറുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് അധികൃതർക്ക് മുഹമ്മദ് നാസറിനെ ബന്ധപ്പെടാൻ കഴിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ