നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ അപ്രതീക്ഷിത സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് 30 കോടി

Published : Nov 03, 2021, 10:28 PM ISTUpdated : Nov 03, 2021, 10:59 PM IST
നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ അപ്രതീക്ഷിത സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് 30 കോടി

Synopsis

ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അദ്ദേഹത്തെ വിളിച്ചിരുന്നു. താന്‍ നറുക്കെടുപ്പ് തത്സമയം കാണുകയാണെന്ന് പറഞ്ഞ ഷഹീദ് സന്തോഷവും നന്ദിയും അറിയിച്ചു. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാന വിജയിയെ തെരഞ്ഞെടുത്തത്. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍(draw) 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. പാകിസ്ഥാന്‍ സ്വദേശിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായത്. 071808 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്. അബുദാബിയില്‍ താമസിക്കുന്ന ഷഹീദ് ഒക്ടോബര്‍ 31നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.  

ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അദ്ദേഹത്തെ വിളിച്ചിരുന്നു. താന്‍ നറുക്കെടുപ്പ് തത്സമയം കാണുകയാണെന്ന് പറഞ്ഞ ഷഹീദ് സന്തോഷവും നന്ദിയും അറിയിച്ചു. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാന വിജയിയെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായ  10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി ഇന്ത്യന്‍ രൂപ) നേടിയത് ലബനോനില്‍ നിന്നുള്ള ജോര്‍ജസ് ദിബ് ആണ്. 063241 എന്ന ടിക്കറ്റ് നമ്പരാണ് വന്‍ തുകയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്.  

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് 168630 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി റൊണാള്‍ഡോ ബോങ്കാസന്‍ ആണ്.  ഇന്ത്യക്കാരനായ ഹരി കൃഷ്ണ മൈനേനി വീരയ്യ മൈനേനിയ്ക്കാണ് നാലാം സമ്മാനമായ 90,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 162485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള രവി ദേവിയാലയം ആണ്. 
241950 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടി കൊടുത്തത്. 60,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് സിറിയയില്‍ നിന്നുള്ള തിയോഡോര്‍ ഡാന്‍ഹാഷാണ്. 163109 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിയായത് ഇന്ത്യക്കാരനായ സന്തോഷ് കുമാര്‍ യാദവാണ്. 019692 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. ബിഎംഡബ്ല്യൂ 420ഐ കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇത്തവണബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ലഭ്യമാണ്.ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്.അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു