ചാനലുകളുടെ സംപ്രേഷണം തടഞ്ഞ നടപടി: പ്രവാസലോകത്തും പ്രതിഷേധം

By Web TeamFirst Published Mar 7, 2020, 11:12 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞ നടപടിയില്‍ പ്രതിഷേധവുമായി വിവിധ പ്രവാസി സംഘടനകളും ഗള്‍ഫിലെ മാധ്യമ കൂട്ടായ്മകളും രംഗത്തെത്തി.

റിയാദ്: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാവണ്‍ ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ വിവിധ പ്രവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചാനലുകളെ പേടിപ്പിച്ച് വരുതിയിലാക്കാനാണ് ശ്രമമെന്ന് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ആരോപിച്ചു.  ചാനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രവാസി സാംസ്കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റിയും പ്രതിഷേധിച്ചു. 

ചാനലുകള്‍ക്കെതിരായ നടപടിയില്‍ സൗദിയിലെ മീഡിയാ ഫോറങ്ങളും പ്രതിഷേധിച്ചു. നടപടി പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറവും കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം അപലനീയമാണെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറവും അഭിപ്രായപ്പെട്ടു

click me!