Latest Videos

കൊവിഡ് പരിശോധനാഫലം നിര്‍ബന്ധമാക്കിയതില്‍ വ്യക്തതയില്ലെന്ന് പ്രവാസികള്‍

By Web TeamFirst Published Jun 17, 2020, 12:09 AM IST
Highlights

തീരുമാനത്തില്‍ പ്രതിഷേധവുമായി വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജൂൺ 20 മുതൽ സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് പോകുന്നവർക്ക് എംബസി കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിലാണ്‌ അവ്യക്തത തുടരുന്നത്.

റിയാദ്: സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് പരിശോധനാഫലം നിര്‍ബന്ധമാക്കിയത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് പ്രവാസികൾ. ഈ തീരുമാനത്തില്‍ പ്രതിഷേധവുമായി വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജൂൺ 20 മുതൽ സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് പോകുന്നവർക്ക് എംബസി കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതിലാണ്‌ അവ്യക്തത തുടരുന്നത്.

ചാർട്ടേഡ് വിമാനത്തിനായി ദിവസങ്ങൾക്കു മുൻപേ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി അവസാന അനുമതിക്കായി കാത്തിരിക്കുന്ന പല സംഘടനകൾക്കും പുതിയ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചാർട്ടേഡ് വിമാനത്തിലെങ്കിലും നാട്ടിലേക്ക് മടങ്ങാനായി ദിവസങ്ങളായി കാത്തിരിക്കുന്ന പ്രവാസികൾക്കും കൊവിഡ് ടെസ്റ്റ് എവിടെ, എങ്ങനെ നടത്തണമെന്നത് സംബന്ധിച്ചു വ്യക്തയില്ല.

എംബസിയും ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. മാസങ്ങളായി വന്ദേ ഭാരത് മിഷന്റെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്നവർ മറ്റു മാർഗമില്ലാതെയാണ് അവസാനം ചാർട്ടേഡ് വിമാനത്തെ ആശ്രയിക്കുന്നത്. എന്നാൽ നടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്കിപ്പോൾ ഇതും തിരിച്ചടിയാകുകയാണ്. 

'സര്‍ക്കാര്‍ തീരുമാനം കിരാതം'; കൊവിഡ് പരിശോധനാഫലം നിര്‍ബന്ധമാക്കിയതിനെതിരെ ഒമാനിലെ കേരള സമൂഹം

സൗദിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ; മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി

click me!