വിസ വിലക്ക്; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്രവാസികള്‍ രാജ്യം വിടണം

Published : Feb 07, 2020, 02:56 PM IST
വിസ വിലക്ക്; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്രവാസികള്‍ രാജ്യം വിടണം

Synopsis

സെയില്‍ റെപ്രസന്റേറ്റീസ്/സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേയ്‍സ് റെപ്രസെന്റേറ്റീവ് എന്നീ തസ്തികകളിലാണ് ഏതാനും ദിവസം മുമ്പ് ഒമാന്‍ വിസ വിലക്ക് പ്രഖ്യാപിച്ചത്. 

മസ്‍കത്ത്: ഒമാനില്‍ പുതിയതായി വിസ വിലക്ക് പ്രഖ്യാപിച്ച തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സെയില്‍ റെപ്രസന്റേറ്റീസ്/സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേയ്‍സ് റെപ്രസെന്റേറ്റീവ് എന്നീ തസ്തികകളിലാണ് ഏതാനും ദിവസം മുമ്പ് ഒമാന്‍ വിസ വിലക്ക് പ്രഖ്യാപിച്ചത്. സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അരാംകോയുടെ 'ഈസ്റ്റ് വെസ്റ്റ് ' എണ്ണ പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നു; ലൈൻ നിർമാണത്തിന് ചെലവായ തുക 15 ദിവസം കൊണ്ട് തിരിച്ചുപിടിച്ചതായി കമ്പനി മേധാവി
പാർട്ടി പ്രവർത്തകരെ വിളിച്ചു വരുത്തി വിരലടയാളം അടക്കമുള്ള സ്വകാര്യ വിവരം ശേഖരിക്കുന്നു; കണ്ണൂരിൽ പൊലീസിനെതിരെ സിപിഎം