
ദുബൈ: അവധിക്കാലം അവസാനിക്കാറായതോടെ നാട്ടിലെത്തിയ പ്രവാസികള്‍ തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതും ആവശ്യമായ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്താതും പ്രവാസികളെ വലക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിക്കുകയാണിവര്‍.
ഭൂരിഭാഗം പേരും ഒമാന്‍ വഴി യുഎഇയിലെത്താനാണ് ശ്രമിക്കുന്നത്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വിസയും ആവശ്യമാണ്. വേനല്‍ അവധിക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെയാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുക. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 ദിര്‍ഹം മുതലാണ് നിരക്ക്. വണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കും.
പ്രവാസി സാങ്കേതിക തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധം
കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് 600-700 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയെടുത്ത് ബസിന് ദുബൈയില്‍ എത്തിയാല്‍ പോലും ചെലവ് കുറവാണ്. യുഎഇ വിസയുള്ളവര്‍ക്ക് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ 60 ദിര്‍ഹത്തില്‍ താഴെ ലഭിക്കുകയും ചെയ്യും. താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ പലരും ഈ വഴിയാണ് വരുന്നത്. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. മസ്‌കറ്റ്, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളാണ് പ്രവാസികള്‍ യുഎഇ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്.
അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കരുതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി
ദുബൈ: അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി ദുബൈ മുന്‍സിപ്പാലിറ്റി. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഹോട്ടലുകള്‍ക്ക് ദുബൈ മുന്‍സിപ്പാലിറ്റി നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ ഒപ്പമുണ്ടെങ്കിലും കുട്ടികള്‍ മുതിര്‍ന്നവരുടെ നീന്തല്‍ കുളങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ; ബുര്‍ജ് ഖലീഫക്ക് 'മോതിര'മായി ഭീമന്‍ വളയം
കുട്ടികള്‍ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളും ഒപ്പമുണ്ടാകണം. നീന്തല്‍ കുളത്തിന്റെ വലിപ്പവും സന്ദര്‍ശകരുടെ എണ്ണവും അനുസരിച്ച് വേണം ലൈഫ്ഗാര്‍ഡുകളെ നിയോഗിക്കാന്‍. രക്ഷാദൗത്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭിച്ചവരും പ്രാഥമിക ശുശ്രൂഷകള്‍ അറിയാവുന്നവരുമാകണം. ലൈഫ്ഗാര്‍ഡുകളെ ഹോട്ടല്‍ മാനേജ്‌മെന്റ് ജോലികള്‍ ഏല്‍പ്പിക്കരുത്. കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമാണ് വരുന്നതെന്ന് ഉറപ്പുവരുത്തണം എന്നിങ്ങനെയുള്ള ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ