
നവംബർ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് AED 15 മില്യൺ സമ്മാനം നേടാൻ അവസരം. കൂടാതെ ടിക്കറ്റ് സ്വന്തമാക്കി മൂന്നാം ദിവസം നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാനും 24 കാരറ്റ് സ്വർണ്ണ കട്ടി സമ്മാനമായി നേടാനും ഈ മാസം സൗകര്യമുണ്ട്. ഡിസംബർ മൂന്നിനാണ് അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഈ ആഴ്ചയിലെ നറുക്കെടുപ്പിൽ വിജയികളായവരിൽ ഇന്ത്യ, തുർക്കി, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് സമ്മാനം നേടിയത്.
ഇന്ത്യക്കാരനായ അജയ് കുമാർ കഴിഞ്ഞ നാല് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. അക്കൗണ്ടന്റ ആയ അജയ് ദുബായിൽ കുടുംബത്തോടൊപ്പമാണ് താമസം. സ്പെഷ്യൽ ഓഫർ ഉണ്ടെന്നു അറിഞ്ഞു തന്നെയാണ് അജയ് ഇത്തവണ ബിഗ് ടിക്കറ്റ് വാങ്ങിയത്. പരിശ്രമം കൈവിടാതിരുന്നാൽ എന്നെങ്കിലും വിജയം തേടിവരും എന്നാണ് അജയ് വിശ്വസിക്കുന്നത്.
സ്വർണ്ണ കട്ടി സമ്മാനമായി നേടിയ മറ്റൊരു ഇന്ത്യക്കാരനായ രാഹുൽ കാർത്തികപള്ളിൽ ഷാർജയിൽ സൂപ്പർവൈസറായാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന രാഹുൽ സുഹൃത്തുക്കൾക്കൊപ്പമാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്. വീട്ടുകാരാണ് ഇത്തവണ ബിഗ് ടിക്കറ്റിന്റെ നമ്പർ തിരഞ്ഞെടുത്തത്. സമ്മാനം എങ്ങിനെ ചിലവഴിക്കണം എന്ന് രാഹുൽ ഇനിയും തീരുമാനിച്ചിട്ടില്ല.
24 കാരറ്റ് സ്വർണ്ണ കട്ടി സമ്മാനമായി നേടിയ ഫിലിപ്പീൻ സ്വദേശി അർമാൻഡോ ദേ കാസ്ട്രോ കഴിഞ്ഞ രണ്ടു വർഷമായി ബിഗ് ടിക്കറ്റ് ഡ്രോയിൽ പങ്കെടുക്കുന്നു. അബുദാബി എയർ പോർട്ട് കൗണ്ടറിൽ നിന്നാണ് ഇത്തവണ ബിഗ് ടിക്കറ്റ് വാങ്ങിയത്. വിജയിച്ചതിൽ സന്തോഷം ഉണ്ടെന്നും സമ്മാനമായി ലഭിച്ച സ്വർണ്ണം ഉപയോഗിച്ച് സഹോദരനൊപ്പം സ്വന്തം ബിസിനസ് സംരംഭം തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അർമാൻഡോ പറയുന്നു. കൂടാതെ കാനഡയിലേക്ക് കുടിയേറുന്നതിനും ഇദ്ദേഹം പദ്ധതിയിടുന്നുണ്ട്.
ഇത്തവണ സ്വർണ്ണം സമ്മാനമായി നേടിയ തുർക്കിയിൽ നിന്നുള്ള ടാനർ ടോപ്ക്കു 2003 മുതൽ ദുബായിൽ താമസമാണ്. അഞ്ചു വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ബിഗ് ടിക്കറ്റ് നൽകുന്നത് എന്ന് ടാനർ വിശ്വസിക്കുന്നു.
നവംബർ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്ന എല്ലാവർക്കും ഏറ്റവും അടുത്ത ദിവസം നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കാനും 24 കാരറ്റ് സ്വർണ്ണ കട്ടി സമ്മാനമായി നേടാനും അവസരമുണ്ട്. പ്രൊമോഷൻ നടക്കുന്ന ദിവസങ്ങളിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 3 ന് നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാനും AED 15 മില്യൺ സമ്മാനമായി നേടാനും അവസരം ലഭിക്കും. താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി എന്ന വെബ് സൈറ്റ് വഴിയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലുള്ള കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് വാങ്ങാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ