ഒമാനില്‍ ഡിസംബര്‍ ആദ്യപകുതിയില്‍ ശക്തമായ മഴ; മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ വിഭാഗം

By Web TeamFirst Published Dec 2, 2019, 9:26 PM IST
Highlights

ഡിസംബറിലെ ആദ്യ പകുതി ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാലാവാസ്ഥാ മാറ്റം വടക്കന്‍ ഗവര്‍ണറേറ്റുകളിലായിരിക്കും കൂടുതലായും അനുഭവപ്പെടുക. വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകും.

മസ്‌കത്ത്: ഡിസംബറിലെ ആദ്യ പകുതി ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാലാവാസ്ഥാ മാറ്റം വടക്കന്‍ ഗവര്‍ണറേറ്റുകളിലായിരിക്കും കൂടുതലായും അനുഭവപ്പെടുക. വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകും.

മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ഒമാന്‍ കടലിലും മഴ ലഭിക്കും. വിവിധ സ്ഥലങ്ങളില്‍ ശക്തമായി മഴയോടൊപ്പം കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ നേരിയ മഴ മാത്രമായിരിക്കും ലഭിക്കുക.

അടുത്ത രണ്ടു ദിവസം  വിവിധ ഇടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ മഴ ശക്തമാകും. തുടര്‍ന്നുള്ള ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

click me!