മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം പൊതു-സ്വകാര്യ മേഖലകൾക്കും, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 (ഞായറാഴ്ച) രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും (ഗവൺമെൻറ് ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, നോൺ-പ്രോഫിറ്റ് സെക്ടർ) അവധി ബാധകമായിരിക്കും.
1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടം സ്ഥാപിച്ചതിൻ്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളോട് ചേർന്ന് വരുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്ന വലിയൊരു അവധി ദിനമായി ഇത് മാറും.


