കുവൈത്തിലെ സലൂണുകളിൽ കർശന പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും പിടികൂടി

Published : Apr 12, 2026, 01:34 PM IST
salon

Synopsis

കുവൈത്തിലെ സലൂണുകളിൽ കർശന പരിശോധന. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും പിടികൂടി. മൂന്ന് സലൂണുകളിൽ നിന്നാണ് കാലാവധി കഴിഞ്ഞ വസ്തുക്കള്‍ പിടിച്ചെടുത്തത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സലൂണുകളിൽ പരിശോധന നടത്തി കോമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ്. പുരുഷന്മാരുടെ സലൂണുകളിൽ നടത്തിയ പരിശോധനയിൽ 10 നിയമലംഘനങ്ങൾ കണ്ടെത്തി. മൂന്ന് സലൂണുകളിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും ഉപയോഗിച്ചതായി കണ്ടെത്തി. അതേസമയം 2026 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 32 ലംഘിച്ച് പണമായി ഇടപാടുകൾ നടത്തിയതിനാൽ ഏഴ് സലൂണുകൾക്കെതിരെയും നടപടിയെടുത്തു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ കർശന നീക്കം; യാത്രാവിലക്ക് നീട്ടും, ബഹ്റൈനിൽ സുപ്രധാന നിയമ ഭേദഗതി നിർദ്ദേശം
യുഎഇയോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി