
അബുദാബി: എല്ലാത്തരം വിസകളുടെയും എന്‍ട്രി പെര്‍മിറ്റുകളുടെയും എമിറേറ്റ്സ് ഐഡിയുടേയും കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടി യുഎഇ. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിക്കുന്ന എല്ലാ വിസകളുടെയും എന്‍ട്രി പെര്‍മിറ്റുകളുടെയും കാലാവധി ഇങ്ങനെ നീട്ടുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖമിസ് അല്‍ കാബി അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ മാര്‍ച്ച് ഒന്നിന് കാലാവധി അവസാനിക്കുന്ന എമിറേറ്റ് ഐഡികളും ഡിസംബര്‍ അവസാനം വരെ സാധുവായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്ത് എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പ്രവാസികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ ശ്രമം തുടരുകയാണ്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കും. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കാനും പൊതുജനങ്ങള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ തങ്ങളുമായി ബന്ധപ്പെടാണെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ