
ദുബൈ: ദുബൈയില്‍ പുരോഗമിക്കുന്ന എക്സ്പോ 2020ന് (Expo 2020) തിരശ്ശീല വീഴാന്‍ ആഴ്‍ചകള്‍ മാത്രം ശേഷിക്കെ ടിക്കറ്റ് നിരക്കില്‍ വീണ്ടും കുറവ് വരുത്തി അധികൃതര്‍. പുതിയ അറിയിപ്പ് പ്രകാരം എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനത്തിനുള്ള ടിക്കറ്റ് (Single day ticket) ഇനി മുതല്‍ 45 ദിര്‍ഹത്തിന് സ്വന്തമാക്കാം.
എക്സ്പോ വേദിയില്‍ ഒരു ദിവസത്തെ പ്രവേശനം അനുവദിക്കുന്ന സിംഗിള്‍ ഡേ പാസിന്റെ നിരക്ക് 50 ശതമാനം കുറച്ചതായാണ് എക്സ്പോ വെബ്‍സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. സിംഗിള്‍ ഡേ പാസ് എടുക്കുന്നവര്‍ക്ക് എക്സ്പോ അവസാനിക്കുന്ന മാര്‍ച്ച് 31വരെ ഏതെങ്കിലും ഒരു ദിവസം സന്ദര്‍ശിക്കാനുള്ള അനുമതിയാണ് ലഭിക്കുക. 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ടിക്കറ്റ് നിരക്കിലെ പുതിയ ഇളവ് പ്രയോജനപ്പെടുത്താം. നേരത്തെയും 45 ദിര്‍ഹത്തിന്റെ സിംഗിള്‍ ഡേ പാസ് ലഭ്യമായിരുന്നെങ്കിലും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ മാത്രമായിരുന്നു അവ ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. സിംഗിള്‍ ഡേ പാസിനൊപ്പം 10 സ്‍മാര്‍ട്ട് ക്യൂ ബുക്കിങുകളും ലഭ്യമാവും. ഇത് ഉപയോഗിച്ച് പവലിയനുകളിലും മറ്റും നീണ്ട ക്യൂ ഒഴിവാക്കി പ്രവേശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam