Expo 2020 : എക്‌സ്‌പോ സമാപിക്കാന്‍ ആഴ്ചകള്‍ മാത്രം സന്ദര്‍ശകര്‍ 1.74 കോടി കടന്നു

Published : Mar 10, 2022, 06:55 AM IST
Expo 2020 : എക്‌സ്‌പോ സമാപിക്കാന്‍ ആഴ്ചകള്‍ മാത്രം സന്ദര്‍ശകര്‍ 1.74 കോടി കടന്നു

Synopsis

17,434,222 സന്ദര്‍ശകരാണ് ഇക്കാലയളവില്‍ എത്തിയത്. ഒരാഴ്ചക്കിടെ 14 ലക്ഷം സന്ദര്‍ശകരുടെ വര്‍ധനവാണ് ഉണ്ടായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ തിരക്കേറി.

ദുബൈ: എക്‌സ്‌പോ 2020 ദുബൈയ്ക്ക് (Expo 2020 Dubai) തിരശ്ശീല വീഴാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ഇതിനിടെ എക്‌സ്‌പോയില്‍ വന്‍ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെടുന്നത്. എക്‌സ്‌പോ ആരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാസം ഏഴ് വരെ 1.74 കോടിയിലേറെ സന്ദര്‍ശകര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു.

17,434,222 സന്ദര്‍ശകരാണ് ഇക്കാലയളവില്‍ എത്തിയത്. ഒരാഴ്ചക്കിടെ 14 ലക്ഷം സന്ദര്‍ശകരുടെ വര്‍ധനവാണ് ഉണ്ടായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ തിരക്കേറി. കഴിഞ്ഞ മാസം 44 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. എക്‌സ്‌പോ നഗരിയിലേക്ക് ഒന്നിലേറെ തവണ എത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. എക്‌സപോ അവസാനിക്കുന്ന മാര്‍ച്ച് 31 ആകുമ്പോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ (Expo 2020 Dubai) പവലിയനുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണി വരെ നീട്ടി. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എക്‌സ്‌പോയില്‍ ചെലവഴിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. 

അതേസമയം ഫെബ്രുവരി 28 വരെ മെഗാ ഇവന്റില്‍ ഏകദേശം 16 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയെന്ന് സംഘാടകര്‍ ചൊവ്വാഴ്ച അറിയിച്ചു. എക്‌സ്‌പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെ ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ സന്ദര്‍ശനങ്ങളില്‍ പകുതിയും ആവര്‍ത്തിച്ചുള്ളവയായിരുന്നു. കഴിഞ്ഞ മാസം 44 ലക്ഷം സന്ദര്‍ശനങ്ങളാണ് എകസ്‌പോയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോ 2020 ആരംഭിച്ച ഒക്ടോബര്‍ ഒന്നുമുതലുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. എക്‌സ്‌പോ 2020 സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ച പ്രത്യേക മഞ്ഞ പാസ്‌പോര്‍ട്ടില്‍ എക്‌സ്‌പോ അവസാനിക്കുന്നതിന് മുമ്പ് പരമാവധി പവലിയനുകളുടെ പേര് പതിക്കാനുള്ള ശ്രമമാണ് ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങളുടെ ഒരു കാരണം. 

എകസ്‌പോ തുടങ്ങിയത് മുതല്‍ ഫെബ്രുവരി വരെ രാഷ്ട്രത്തലവന്‍മാര്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ  13,000 ഉന്നത നേതാക്കള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍  28,000 പരിപാടികള്‍ എക്‌സ്‌പോയില്‍ സംഘടിപ്പിച്ചുണ്ട്. ഈ മാസം 31 വരെയാണ് എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ അവസരമുള്ളത്. 

ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (government Entities in Sharjah)  റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം (Working hours in Ramadan) പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി വകുപ്പ് (Department of Human Resources) പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയാണ് പ്രവൃത്തി സമയം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ തൊഴില്‍ സമയം ഇതിനനുസരിച്ച് ക്രമീകരിക്കണം. 

ഈ വര്‍ഷം തുടക്കം മുതല്‍ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാലര ദിവസം പ്രവൃത്തിയും രണ്ടര ദിവസം അവധിയും പ്രഖ്യാപിച്ചപ്പോള്‍ ഷാര്‍ജയിലെ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കി മാറ്റിയിരുന്നു. പുതിയ രീതി അനുസരിച്ച് യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്  വെള്ളിയാഴ്‍ച പകുതി പ്രവൃത്തി ദിനമാണെങ്കില്‍ ഷാര്‍ജയില്‍ വെള്ളിയാഴ്‍ച പൂര്‍ണമായും അവധിയാണ്. ഒപ്പം ശനിയും ഞായറും അവധിയായിരിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ