
ദുബൈ: ദുബൈ എക്‌സ്‌പോ 2020ന്റെ(Dubai expo 2020) പ്രചാരണത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത എമിറേറ്റ്‌സ് (Emirates)വിമാനം ബുര്‍ജ് ഖലീഫയ്ക്ക്(Burj Khalifa) സമീപം താഴ്ന്ന് പറന്ന് കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി. പൊതുജനങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാനുള്ള അവസരം നല്‍കിയാണ് വിമാനം പറന്നത്. എമിറേറ്റ്‌സിന്റെ എ 380 വിമാനമാണ് എക്‌സ്‌പോ പ്രചാരണത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ശൈഖ് സായിദ് റോഡിന് സമീപത്തും ദുബൈ നഗരത്തിലും വിമാനം താഴ്ന്ന് പറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 'സീ യു ദെയര്‍' എന്ന് എഴുതിയ, നീല നിറം പൂശിയ വിമാനത്തിന് പച്ച, ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, ചുവപ്പ് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളും വിമാനത്തിന് നല്‍കിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകുകള്‍ക്ക് താഴെയുള്ള എഞ്ചിന്‍ കൗളുകളില്‍ എക്‌സ്‌പോയുടെ തീയതിയും കുറിച്ചിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് എമിറേറ്റ്‌സ് എക്‌സ്‌പോയ്ക്കായി രൂപമാറ്റം വരുത്തിയത്. എമിറേറ്റ്‌സിന്റെ പ്രചാരണത്തിന് ബുര്‍ജ് ഖലീഫയുടെ മുകളില്‍ ചിത്രീകരിച്ച വീഡിയോയിലെ എയര്‍ഹോസ്റ്റസിന്റെ ചിത്രവും വിമാനത്തില്‍ പതിച്ചിട്ടുണ്ട്. ഈ വിമാനം ഡിസൈന്‍ ചെയ്തതും പെയിന്റ് ചെയ്തതുമെല്ലാം എമിറേറ്റ്‌സ് സംഘം തന്നെയാണ്. 11 നിറങ്ങളാണ് വിമാനത്തില്‍ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത്. 16 ദിവസം കൊണ്ടാണ് വിമാനം പൂര്‍ണമായും പെയിന്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam