180 മില്യൺ ഡോളർ തട്ടിപ്പ്; വ്യാപക അന്വേഷണത്തിനൊടുവിൽ നാല് പേർ കുവൈത്തിൽ അറസ്റ്റിൽ

Published : Jun 21, 2026, 05:55 PM IST
kuwait arrest

Synopsis

 പൊതുമുതൽ തട്ടിപ്പിലൂടെ ഏകദേശം 180 മില്യൺ ഡോളറിന്‍റെ സാമ്പത്തിക നഷ്ടമുണ്ടാക്കിയ കേസിൽ വ്യാപക അന്വേഷണത്തിനൊടുവിൽ നാല് പേർ കുവൈത്തിൽ അറസ്റ്റിൽ. വ്യാപകമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് പ്രതികളെ പിടികൂടിയത്.

കുവൈത്ത് സിറ്റി: പൊതുമുതൽ തട്ടിപ്പും വൻ സാമ്പത്തിക നഷ്ടവും വരുത്തിയ കേസുകളിൽ നാല് പ്രതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യാപകമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ എക്സിക്യൂഷൻ ഓഫ് ജഡ്ജ്മെന്റ്സും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

പ്രതികൾ മൂലം ഏകദേശം 180 മില്യൺ അമേരിക്കൻ ഡോളറിന്റെ (ഏകദേശം 55 മില്യൺ കുവൈത്തി ദിനാർ) നഷ്ടമുണ്ടായതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണവും രഹസ്യ നിരീക്ഷണവും ഫീൽഡ് ഓപ്പറേഷനുകളും വഴി പ്രതികളുടെ സാന്നിധ്യം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി വിധികൾ നടപ്പാക്കുന്നത് നിയമപരമായ ബാധ്യതയാണെന്നും, നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കോടതി വിധികൾ നേരിടുന്നവർ സുരക്ഷാ നടപടികൾക്കായി കാത്തുനിൽക്കാതെ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സ്വമേധയാ ഹാജരായി നിയമനടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിനും പൊതുസുരക്ഷ സംരക്ഷിക്കുന്നതിനുമായി ആവശ്യക്കാരായ പ്രതികൾക്കെതിരായ സുരക്ഷാ പരിശോധനകളും അറസ്റ്റ് നടപടികളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്, മൂടൽമഞ്ഞിനും താപനില കുറയാനും സാധ്യത
അന്താരാഷ്ട്ര യോഗാ ദിനം; അബുദാബിയിലെ വസതിയിൽ യോഗ അഭ്യസിച്ച് എംഎ യൂസഫലി