വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഇന്ന് ബഹ്റൈനിലെത്തും‍; യുഎഇ സന്ദര്‍ശനം നാളെ മുതല്‍

By Web TeamFirst Published Nov 24, 2020, 6:48 PM IST
Highlights

വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന എസ്. ജയ്ശങ്കര്‍, മുന്‍ ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിവിധ വിഷയങ്ങളിലും ഇന്ത്യക്കും ബഹ്റൈനും താത്പര്യമുള്ള അന്താരാഷ്‍ട്ര വിഷയങ്ങളിലും ചര്‍ച്ച നടത്തും. 

അബുദാബി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദര്‍ശനം ഇന്ന് തുടങ്ങും. ഇന്ന് ബഹ്റൈനിലെത്തുന്ന അദ്ദേഹം  തുടര്‍ന്ന് യുഎഇയും സെയ്‌ഷെൽസും സന്ദര്‍ശിക്കും. ഇന്നു മുതല്‍ ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മൂന്ന് രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളുണ്ടാകും.

വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന എസ്. ജയ്ശങ്കര്‍, മുന്‍ ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ഇന്ത്യയുടെ അനുശോചനം അറിയിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിവിധ വിഷയങ്ങളിലും ഇന്ത്യക്കും ബഹ്റൈനും താത്പര്യമുള്ള അന്താരാഷ്‍ട്ര വിഷയങ്ങളിലും ചര്‍ച്ച നടത്തും. 

25,26 തീയ്യതികളിലാണ് വിദേശകാര്യ മന്ത്രിയുടെ യുഎഇ സന്ദര്‍ശനം. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും കൊവിഡ് സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കം ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളിലും ചര്‍ച്ചകളുണ്ടാകും. 

click me!