നിയന്ത്രണം ഉണ്ടായിട്ടും കൊണ്ടുവന്നു; കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് വിദേശത്ത് നിന്നെത്തിച്ച ഐ ഡ്രോപ്!

Published : Nov 20, 2024, 06:24 PM IST
നിയന്ത്രണം ഉണ്ടായിട്ടും കൊണ്ടുവന്നു; കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് വിദേശത്ത് നിന്നെത്തിച്ച ഐ ഡ്രോപ്!

Synopsis

നിലവിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും.

ദുബൈ: വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.

യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നതാണിത്. മെഡിക്കല്‍ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ല. കഴിഞ്ഞ രണ്ടു വര്‍ഷ കാലത്ത് 62 വ്യത്യസ്ത ഓപ്പറേഷനുകളിലായി  26,766 പെട്ടി ഐ ഡ്രോപാണ് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിനും വില്‍ക്കുന്നതിനുമെതിരെ നിയമം നിലവിലുണ്ട്. നിയമം പാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കും. 

Read Also -  അന്ന് എയര്‍ ഗൺ കൊണ്ട് വെടിയേറ്റ തെരുവുനായയെ ദത്തെടുത്തു, ഇപ്പോൾ ഇങ്ങനെയൊരു ആവശ്യവും; ശൈഖ് ഹംദാന്‍റെ മൃഗസ്നേഹം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം