ഫെയ്സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി

Published : Jul 27, 2018, 01:04 AM ISTUpdated : Jul 27, 2018, 01:12 AM IST
ഫെയ്സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി

Synopsis

നാട്ടിലേക്ക് മടങ്ങണമെന്ന സജീഷിന്‍റെ ആഗ്രഹം ആറു ദിവസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി

റിയാദ്: രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സ്വദേശിയായ അജീഷിനെ ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത്.

മുടങ്ങിക്കിടന്ന ശമ്പളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആറുമാസം മുമ്പ്  മലയാളി ഉടമ ഇറക്കി വിട്ട അജീഷിനെ ഷാര്‍ജ ബിന്‍ലാദന്‍ സ്ട്രീറ്റില്‍ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ പ്രവാസി മലയാളികള്‍  സഹായ ഹസ്തവുമായി എത്തി.

നാട്ടിലേക്ക് മടങ്ങണമെന്ന സജീഷിന്‍റെ ആഗ്രഹം ആറു ദിവസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. സ്കൂളില്‍ പഠിക്കുമ്പോള്‍ ദീര്‍ഘദൂര മത്സരത്തില്‍ സംസ്ഥാനതല ജേതാവായിരുന്ന അജീഷ് ദാരിദ്രം മൂലം പത്താംക്ലാസില്‍ പഠനമുപേക്ഷിച്ചു. കുടുംബം പോറ്റാന്‍ ഒന്നരവര്‍ഷം മുമ്പ് ദുബായിലെത്തിയെങ്കിലും വെറുംകയ്യോടെയാണ് അജീഷിന്‍റെ നാട്ടിലേക്കുളള മടക്കം.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി