ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വിറ്റു; ഫാക്ടറി ഉടമയ്ക്ക് ജയില്‍ശിക്ഷ

By Web TeamFirst Published May 20, 2022, 11:34 PM IST
Highlights

ഒരു സ്ഥലത്തെ ഫാക്ടറിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റില്‍ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തുന്നതായി നിരവധി വ്യാപാരികളും പൊതുജനങ്ങളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കെയ്‌റോ: ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തിയ ഫാക്ടറി ഉടമയക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷ. ഈജിപ്തിലാണ് സംഭവം. തട്ടിപ്പ് നടത്തിയതിനാണ് ഈജിപ്ഷ്യന്‍ കോടതി ഫാക്ടറി ഉടമയ്ക്ക് ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

കെയ്‌റോയിലെ അല്‍ സേയ്‌ടോണിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാക്ടറി ഉടമ  30,000 ഈജിപ്ഷ്യന്‍ പൗണ്ടും പിഴയായി നല്‍കണമെന്ന് കോടതി വിധിയില്‍ പറയുന്നു. ഒരു സ്ഥലത്തെ ഫാക്ടറിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റില്‍ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തുന്നതായി നിരവധി വ്യാപാരികളും പൊതുജനങ്ങളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉപ്പും പഞ്ചസാരയും കലര്‍ത്തിയ പാക്കറ്റ് പിടിച്ചെടുത്തു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ ഓര്‍ഡര്‍ അനുസരിച്ച് ഫാക്ടറിയില്‍ പരിശോധന നടത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് നാടുവിട്ടു; പ്രവാസി യുവതിക്ക് ജയില്‍ശിക്ഷ

ദുബൈ: നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബൈയില്‍ ജയില്‍ശിക്ഷ. ദുബൈ ക്രിമിനല്‍ കോടതിയാണ് യുവതിയ്ക്ക് രണ്ടുമാസത്തെ ജയില്‍ശിക്ഷ വിധിച്ചത്. 

പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെ മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ ആശുപത്രി വിടാന്‍ അനുവദിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞ് ഐസിയുവില്‍ തുടരുകയായിരുന്നു. യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇവര്‍ തിരികെ ആശുപത്രിയില്‍ വന്നു. എന്നാല്‍ തിരികെ പോകുമ്പോള്‍ കുഞ്ഞിനെ എടുത്തില്ല. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി രാജ്യം വിട്ടതായി കണ്ടെത്തുകയായിരുന്നു. 

click me!