പ്രവാസികളുടെ താമസ സ്ഥലത്ത് കയറി നായയുമായി പരിശോധന; സ്വദേശി യുവാവ് അറസ്റ്റില്‍

By Web TeamFirst Published Mar 14, 2021, 6:40 PM IST
Highlights

നായയുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നെന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. 

കുവൈത്ത് സിറ്റി: അന്വേഷണ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം നടത്തിയ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ വസ്‍ത്രം ധരിച്ച് നായയുമായിട്ടായിരുന്നു പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ ഇയാള്‍ പരിശോധന നടത്തിയിരുന്നത്.

നായയുടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നെന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. കര്‍ഫ്യൂവിന് മുമ്പ് പ്രവാസികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയ ഇയാള്‍, മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരില്‍ നിന്ന് പണം കവരുകയും ചെയ്‍തു. വിവരം ലഭിച്ചതനുസരിച്ച് അഹ്‍മദി സെക്യൂരിറ്റി ഡയറക്ടര്‍ പട്രോള്‍ സംഘത്തെ അയക്കുകയും പിടികൂടാനായി കെണിയൊരുക്കുകയുമായിരുന്നു. പതിവുപോലെ നായയുമായെത്തി പരിശോധന നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി.

click me!