
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ (Fake messages) ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് (Ministry of Communications) സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകളിലൂടെയുമാണ് തട്ടിപ്പുകള്‍ക്ക് ശ്രമം. സന്ദേശങ്ങളില്‍ ചില ലിങ്കുകളുമുണ്ടാകും. താങ്കളുടെ പേരില്‍ പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ ഇനത്തില്‍ അടയ്‍ക്കണമെന്നുമാണ് ഇത്തരം സന്ദേശങ്ങളിലുള്ളത്. എന്നാല്‍ ഇവ വ്യാജമാണെന്നും ഇല്ലാത്ത പാര്‍സലുകളുടെ പേരില്‍ ചില വ്യക്തികള്‍ പണം തട്ടാന്‍ ശ്രമിക്കുകയാണെന്നും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ