
റിയാദ്: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചത് മൂലം ശ്വാസം തടസ്സമുണ്ടായതിനെ തുടര്‍ന്ന് കുടുംബത്തെ സൗദി റെഡ്ക്രസൻറ് രക്ഷപ്പെടുത്തി. ഒമ്പത് പേരടങ്ങുന്ന കുടുംബമാണ് കുടുങ്ങിയത്. വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചത് മൂലമുണ്ടായ ചൂടും പുകയും കാരണം ഇവരെല്ലാം ശ്വാസം മുട്ടി അവശരാകുകയായിരുന്നു.
അയൽവാസിയാണ് വിവരം അറിയിച്ചതെന്ന് റെഡ്ക്രസൻറ് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മുഴുവനാളുകളെയും കിങ് ഫഹദ് ആശുപത്രി, ഉഹ്ദ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. തണുപ്പിൽ നിന്ന് രക്ഷതേടി വീടിനുള്ളിൽ ഹീറ്ററുകളും കൽകരിക്കളും ഉപയോഗിക്കുന്നവർ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ എല്ലാവരോടും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam