നാട്ടിലേക്ക് വരാൻ വിമാനത്തിൽ കയറി, പിന്നീട് വിവരമില്ല, സൗദിയിൽ കാണാതായ ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായം തേടി കുടുംബം

Published : Jun 21, 2025, 03:14 PM IST
indian man missing

Synopsis

രാജസ്ഥാനിലെ  മണ്ടവ സ്വദേശിയായ യൂനുസ് ഖാൻ എന്നയാളെയാണ് ഈ മാസം ആദ്യം മുതൽ കാണാതായത്

തബൂക്ക്: സൗദി അറേബ്യയിൽ നിന്നും കാണാതായ ഇന്ത്യക്കാരനെ കണ്ടെത്താൻ സഹായം തേടി കുടുംബം. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ മണ്ടവ സ്വദേശിയായ യൂനുസ് ഖാൻ എന്നയാളെയാണ് ഈ മാസം ആദ്യം മുതൽ കാണാതായത്. ജൂൺ 2ന് സൗദിയിലെ തബൂക്കിൽ നിന്നും ദുബൈ വഴി ഹൈദരാബാദിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ യൂനുസ് കയറിയതായാണ് അവസാനമായി ലഭിച്ച വിവരം. പിന്നീട് കുടുംബത്തിന് യൂനുസിന്റെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

30 മാസത്തോളമായി സൗദിയിൽ പ്രവാസിയാണ് യൂനുസ് ഖാൻ. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കണ്ടെത്താനുള്ള സഹായം അഭ്യർത്ഥിച്ച് രാജസ്ഥാനിലെ കുടുംബം ഇന്ത്യൻ ​ഗവൺമെന്റിനെ സമീപിച്ചിരുന്നു. ഹൈദരാബാദിലെ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) വക്താവ് അംജദ് ഉല്ലാ ഖാൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യൂനുസിന്റെ പിതാവ് സാക്കിർ ഹുസൈന്റെ കത്ത് എക്‌സിൽ പങ്കിട്ടതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. പോസ്റ്റിന് മറുപടിയായി, വിദേശകാര്യ മന്ത്രാലയം മദദ് പോർട്ടലിൽ SB1WHU110573525 എന്ന പരാതി ഐഡി പ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് അയച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം