ഗാനത്തിലൂടെ അപമാനിച്ചെന്ന് പരാതി; കുവൈത്തില്‍ പ്രമുഖ ആര്‍ട്ടിസ്റ്റിന് പിഴ ശിക്ഷ

By Web TeamFirst Published Oct 13, 2021, 10:16 AM IST
Highlights

ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അല്‍ മുല്ല അപമാനിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

കുവൈത്ത് സിറ്റി: വീഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന (Insulting a lawyer) പരാതിയില്‍ കുവൈത്തിലെ പ്രമുഖ ആര്‍ട്ടിസ്റ്റ് ഖാലിദ് അല്‍ മുല്ലയ്‍ക്ക് (Khaled Al-Mulla) 3000 ദിനാര്‍ പിഴ ശിക്ഷ വിധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് അഭിഭാഷകന്‍, അല്‍ മുല്ലയ്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷനെ (Kuwait Public Prosecution) സമീപിക്കുകയായിരുന്നു.

ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അല്‍ മുല്ല അപമാനിച്ചുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ അഭിമാനം സംരക്ഷിക്കാനും നിയമ സംവിധാനത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണതയ്‍ക്ക് അറുതി വരുത്താനുമാണ് ഇത്തരമൊരു നിയമനടപടിയ്‍ക്ക് മുതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസ് പരിഗണിച്ച അപ്പീല്‍ കോടതി ഖാലിദ് അല്‍ മുല്ലയ്‍ക്ക് 3000 ദിനാര്‍ പിഴ വിധിക്കുകയായിരുന്നു.

click me!