
കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത അടുക്കള കുവൈറ്റ് പൊതുഭക്ഷണ അതോറിറ്റിയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിൽ കണ്ടെത്തി. ആവശ്യമായ ആരോഗ്യാനുമതികളോ ലൈസൻസോ ഇല്ലാതെയാണ് ഈ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നടന്നിരുന്നത്. ഫർവാനിയ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ തലാൽ അൽ-ദൈഹാനിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരും സൂപ്പർവൈസർമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ 250 കിലോഗ്രാമിലധികം ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ഉടൻ തന്നെ നശിപ്പിക്കുകയും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും രാജ്യത്തുടനീളം ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam