
ദില്ലി: യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മെയ് 25 തിങ്കൾ മുതൽ 29 വെള്ളി വരെയാണ് അവധി. സ്വകാര്യ മേഖലയ്ക്കുള്ള അവധി ഉടനെ പ്രഖ്യാപിക്കും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം 25 മുതൽ 29 വരെയാണ് അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 9 ദിവസം വരെ നീളുന്ന അവധി ലഭിക്കും. മേയ് 23 ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam