
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ ആദ്യഘട്ടം വിജയികരമായി പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് ചെക് ഇന്‍, ബാഗ് ഡ്രോപ്പ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്സിന് 25 ശതമാനം അധിക യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
62 പുതുതലമുറ സെല്‍ഫ് സര്‍വ്വീസ് ചെക് ഇന്‍ കിയോസ്കുകളാണ് ഹമദ് വിമാനത്താവളത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമെ 12 സര്‍ഫ് സര്‍വ്വീസ് ബാഗ് ഡ്രോപ് സംവിധാനങ്ങളുമുണ്ട്. ബയോമെട്രിക് സൗകര്യങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കിയിട്ടുള്ളവയാണിത്. വിമാനത്താവളത്തിലെ ഡിപ്പാര്‍ചര്‍ ചെക് ഇന്‍ ഹാളില്‍ വിവിധ ഭാഗങ്ങളിലായാണ് പുതിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ചെക് ഇന്‍ ചെയ്യാനും ബോര്‍ഡിങ് പാസുകളും ബാഗ് ടാഗുകളും പ്രിന്റ് ചെയ്തെടുക്കാനും ഇവയിലൂടെ സാധിക്കും. ടാഗുകള്‍ ബാഗുകളില്‍ പതിച്ചശേഷം ബാഗ് ഡ്രോപ്പ് സംവിധാനത്തിലൂടെ ഇവ യാത്രക്കാര്‍ക്ക് തന്നെ നിക്ഷേപിക്കാം.
മൊബൈല്‍ വിസ ഡോക്യുമെന്റ് പരിശോധനാ സംവിധാനവും ലോകത്ത് ആദ്യമായി ദോഹയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിസ പരിശോധന ഇതിലൂടെ വളരെയെളുപ്പം സാധിക്കും. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് മാത്രമാണ് സെല്‍ഫ് സര്‍വ്വീസ് കിയോസ്കുകളും ബാഗ് ഡ്രോപ്പ് സംവിധാനവും ഉപയോഗിക്കാനാവുക. യാത്രക്കാര്‍ക്ക് 40 ശതമാനം അധിക വേഗതയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാവും. അടുത്ത ഘട്ടത്തില്‍ മറ്റ് വിദേശ എയര്‍ലൈനുകള്‍ക്കും ഇവ ഉപയോഗിക്കാനായി നല്‍കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam