റവ. ഫാദര്‍ ബ്രിൻസ് അലക്സ് മാത്യൂസിന് കുവൈത്തിൽ സ്വീകരണം നൽകി

Published : Mar 30, 2025, 06:03 PM IST
റവ. ഫാദര്‍ ബ്രിൻസ് അലക്സ് മാത്യൂസിന് കുവൈത്തിൽ സ്വീകരണം നൽകി

Synopsis

റവ. ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് കുവൈത്തിൽ സ്വീകരണം.

കുവൈത്ത്: മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, അനുഗ്രഹീത പ്രഭാഷകനുമായ റവ. ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് കുവൈത്തിൽ എത്തിച്ചേർന്നു.

മലങ്കര സഭയുടെ കോട്ടയം പഴയ സെമിനാരി അദ്ധ്യാപകൻ, പത്തനംതിട്ട മാർ ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്റർ ഡയറക്ടർ, തുമ്പമൺ ഭദ്രാസനത്തിന്റെ മാനവ ശാക്തികരണ വിഭാഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ഫാദറിന്, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ട് ജെറി ജോൺ കോശി, സെക്രട്ടറി ഷിജു ജോൺ, ട്രഷറാർ ടിബു വർഗീസ്, കൺവൻഷൻ കൺവീനർ സജിമോൻ തോമസ്, ജോയന്റ് സെക്രട്ടറി ജോസഫ് എം.ഏ., ഓർഗനൈസിംഗ് സെക്രട്ടറി റെനി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ് നൽകി. മാർച്ച് 29, 30, 31, ഏപ്രിൽ 1 തീയതികളിൽ അബ്ബാസിയ സെന്‍റ് ബസേലിയോസ് ചാപ്പലിൽ വെച്ച് വൈകിട്ട് 7.00 മുതലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി
വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്