മകന്റെ ലഗേജില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തി; അച്ഛന്‍ യുഎഇയില്‍ പിടിയില്‍

By Web TeamFirst Published Apr 22, 2019, 10:41 AM IST
Highlights

മകന്റെ ബാഗില്‍ ഒളിപ്പിച്ചതിന് പുറമെ ഇയാളുടെ ബാഗില്‍ 1000 ട്രമഡോള്‍ ഗുളികകള്‍ വേറെയുമുണ്ടായിരുന്നു. കഞ്ചാവ് നിറച്ച 25 പ്ലാസ്റ്റിക് ബാഗുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ദുബായ്: 15 വയസുള്ള മകന്റെ ലഗേജില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ യുഎഇയില്‍ പിടിയിലായി. അറബ് പൗരനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. 425 ട്രമഡോള്‍ ഗുളികകളാണ് 15 വയസുകാരന്റെ ബാഗില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മകന്റെ ബാഗില്‍ ഒളിപ്പിച്ചതിന് പുറമെ ഇയാളുടെ ബാഗില്‍ 1000 ട്രമഡോള്‍ ഗുളികകള്‍ വേറെയുമുണ്ടായിരുന്നു. കഞ്ചാവ് നിറച്ച 25 പ്ലാസ്റ്റിക് ബാഗുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം പ്രതിയെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. മയക്കുമരുന്ന് കടത്തല്‍, ഉപയോഗിക്കാനായി മയക്കുമരുന്ന് കൈവശം വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.

click me!