യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 15 മരണം

By Web TeamFirst Published Mar 2, 2021, 3:55 PM IST
Highlights

2,25,159 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.1 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,666 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2,25,159 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ഇതുവരെ 3.1 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,96,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,83,998 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,253 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 11,520 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

click me!