ദുബൈയില്‍ തൊഴിലാളികളുമായി പോയ മിനി വാന്‍ അപകടത്തില്‍പ്പെട്ടു; 15 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Feb 5, 2021, 8:32 PM IST
Highlights

അപകടത്തില്‍ 12 പാകിസ്ഥാനി തൊഴിലാളികള്‍ക്കും 3 ബംഗ്ലാദേശികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ ഏഴുപേര്‍ ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു.

ദുബൈ: ദുബൈയില്‍ തൊഴിലാളികളുമായി പോയ മിനി ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ദുബൈയിലെ സൈഹ് ഷുഐബ് മേഖലയിലെ ഹസ്സ റോഡിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ 12 പാകിസ്ഥാനി തൊഴിലാളികള്‍ക്കും 3 ബംഗ്ലാദേശികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ ഏഴുപേര്‍ ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു. രണ്ടുപേരുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
 

click me!