പ്രവാസി മലയാളി റിയാദിന് സമീപം വാഹനമിടിച്ചു മരിച്ചു

Web Desk   | Asianet News
Published : Mar 24, 2020, 09:48 AM ISTUpdated : Mar 24, 2020, 10:22 AM IST
പ്രവാസി മലയാളി റിയാദിന് സമീപം വാഹനമിടിച്ചു മരിച്ചു

Synopsis

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രാവാസി മലയാളി ജീസാനില്‍ വാഹനമിടിച്ച് മരിച്ചു. അഹദുല്‍ മസാരീഹ് എന്ന സ്ഥലത്ത് മലപ്പുറം പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി കൂവത്തും പീടിക നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍ സ്വദേശി പൗരെന്റ വാഹനമിടിച്ചാണ് അപകടം. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഹദുല്‍ മസാരീഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിസാനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ഷഹറാബാനു, മക്കള്‍: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്‌ന. പരേതരായ മുഹമ്മദ്, ഖദീജ എന്നിവരാണ് മാതാപിതാക്കള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ