FilMe New Partnership : 'ഉല്ലു'വും 'ഫില്‍മി'യും തന്ത്രപരമായ പങ്കാളിത്തത്തില്‍

By Web TeamFirst Published Dec 9, 2021, 2:29 PM IST
Highlights

ഇന്ത്യന്‍ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ഉല്ലു'വുമായി 'ഫില്‍മി' പങ്കാളിത്തം പ്രഖ്യാപിച്ചു. യുഎഇയില്‍ 'ഉല്ലു' ഉള്ളടക്കം മാത്രമായി പുറത്തിറക്കും.

ദുബൈ: ഓസ്‍ട്രേലിയ ആസ്ഥാനമായ എന്റര്‍ടെയ്‍ന്‍മെന്റ് റീട്ടെയിലര്‍ 'ഫില്‍മി' വെബ് സീരീസ് കളക്ഷനും, ഇന്ത്യന്‍ ഓണ്‍ ഡിമാന്‍ഡ് സ്‍ട്രീമിങ് പ്ലാറ്റ്ഫോമായ 'ഉല്ലു'വും ചേര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ അവരുടെ വെബ് സീരീസുകളുടെയും സിനിമകളുടെയും ശേഖരം വിപുലീകരിക്കുന്നു. ഉപയോക്താക്കള്‍ക്ക്  കാര്യങ്ങള്‍ പുതുമയുള്ളതാക്കുന്നതിന് പുതിയ ഉള്ളടക്കത്തിന്റെ നിരന്തരമായ സ്ട്രീം നല്‍കാന്‍ 'ഫില്‍മി' ലക്ഷ്യമിടുന്നു. അതാണ് 'ഉല്ലു' പങ്കാളിത്തം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഫില്‍മി  ഉദ്ദേശിക്കുന്നത്. ഉല്ലുവിന്റെ രണ്ട് മുന്‍നിര ഷോകളായ 'പേപ്പര്‍', 'തന്തൂര്‍' എന്നിവ ഡിസംബര്‍ ആദ്യവാരം മുതല്‍ ഫില്‍മിയില്‍ ലഭ്യമായിരിക്കുന്നു.

"ഫില്‍മി എല്ലായിപ്പോഴും ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും വൈവിദ്ധ്യമാര്‍ന്നതുമായ ഉള്ളടക്കത്തിന്റെ നിരന്തരമായ സ്ട്രീം നല്‍കാന്‍ ശ്രമിക്കുന്നു. ഈ പങ്കാളിത്തം ഇരു വിഭാഗങ്ങള്‍ക്കും വിജയമാണ് സമ്മാനിക്കുന്നത്. കാരണം, ഇത് ഇന്ത്യയില്‍ ഏറ്റവുമധികം വളര്‍ന്നു കൊണ്ടിരിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്നും യുഎഇ പ്രേക്ഷകര്‍ക്ക് സവിശേഷ ഉള്ളടക്കം എത്തിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നു. യുഎഇയിലെ പുതിയ ഉപയോക്താക്കളെ നേടുന്നതിലൂടെ ഞങ്ങളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ ഇതു പോലുള്ള ഉള്ളടക്കം സഹായിക്കും" -ഉല്ലുവുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ഫില്‍മി സ്ഥാപകന്‍ ഡോ. അഭിഷേക് ശുക്ല പറഞ്ഞു.

ഈ പങ്കാളിത്തത്തിലൂടെ ഉല്ലുവിന് ഇന്ത്യക്ക് പുറത്ത് തങ്ങളുടെ ഉള്ളടക്കത്തിനായി പ്രേക്ഷകരെ നേടാനും അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുമുള്ള അവസരവും ലഭിക്കും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫയര്‍ ടിവിയിലുമുടനീളം 49 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഉല്ലു നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ്. അവരുടെ യൂസര്‍ ബേസ് കുത്തനെ വര്‍ദ്ധിച്ചുവരികയാണ്. കൂടാതെ, നിഗൂഢതകളും ത്രില്ലറുകളും മുതല്‍ റൊമാന്‍സും കോമഡിയും വരെയുള്ള വിഭാഗങ്ങളില്‍ നിരവധി ഷോകളും സിനിമകളും ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ അവര്‍ തങ്ങളുടെ ഒറിജിനല്‍ എക്സ്‍ക്ലൂസീവ് ഉള്ളടക്കം വൈവിധ്യവത്കരിക്കുകയാണ്. അവര്‍ക്ക് നിരവധി ഭാഷകളില്‍ ആവേശമുണര്‍ത്തുന്ന ഒറിജിനല്‍ എക്സ്ക്ലൂസീവ് ഷോകളുടെ വമ്പന്‍ ശ്രേണി തന്നെയുണ്ട്. 

"ഫില്‍മിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആവേശമാണുള്ളത്. കാരണം, അത് ഞങ്ങള്‍ക്ക് നേരത്തെ ഇല്ലാതിരുന്ന അന്താരാഷ്ട്ര വിപണികളിലേക്കുള്ള സുഗമ പ്രവേശനം നല്‍കുന്നു. മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ വലിയ സാന്നിധ്യമുണ്ട്. കൂടാതെ,  അവരുടെ സംവേദന ക്ഷമതക്ക് അനുഗുണമായി നിലവാരമുള്ള ഇന്ത്യന്‍ വെബ് സീരീസിന് വലിയ ഡിമാന്‍ഡുമുണ്ട്. രണ്ട് ഉല്ലു ഒറിജിനലുകളായ പേപ്പര്‍, തന്തൂര്‍ എന്നിവ ഡിസംബര്‍ ആദ്യ വാരത്തില്‍ ലഭ്യമാകും. തുടര്‍ന്ന്, ഭാവിയില്‍ ഫില്‍മിയില്‍ വരാന്‍ പോകുന്ന ധാരാളം പുതിയ ഉള്ളടക്കങ്ങളും" - ഒ.ടി.ടി ആപ്പായ ഉല്ലുവിന്റെ സ്ഥാപകനും സിഇഒയുമായ വിഭു അഗര്‍വാള്‍ പറഞ്ഞു. 

ഉല്ലുവുമായുള്ള ഈ ബന്ധം തങ്ങളുടെ ഉള്ളടക്കം ലൈബ്രറിയെ ശക്തിപ്പെടുത്തുകയും എല്ലാവര്‍ക്കുമായി എന്തെങ്കിലും നല്‍കുന്നതിലൂടെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുള്ള സര്‍വ മേഖലകളിലും എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നും ഫില്‍മി മാര്‍ക്കറ്റിങ് ഹെഡ് രൂപേഷ് ജെയിന്‍ അഭിപ്രായപ്പെട്ടു.

ഈ ഇന്ത്യന്‍ സ്ട്രീമിങ് സേവനങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള ഉള്ളടക്കം ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അത് പ്രാപ്യമല്ലാത്ത ഇന്ത്യക്കാരിലേക്ക് ഈ സ്ട്രീമിങ് സര്‍വീസുകളിലൂടെ എത്താന്‍ ഇത് മികച്ച അവസരമാണെന്ന് ഫില്‍മി കണ്ടന്റ് അക്വിസിഷന്‍ ഹെഡ് ജീതേന്ദര്‍ സിങ് പറഞ്ഞു.

ഈ പ്ലാറ്റ്ഫോമിലെ ഏറ്റവും ആവേശകരവും ശ്രദ്ധേയവുമായ രണ്ടു ഷോകളാണ് പേപ്പറും തന്തൂറും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണ ഓപറേഷനുകളിലൊന്നിന്റെ കഥയാണ് ഇതിന്റെ സ്രഷ്‍ടാവ് ദീപക് പാണ്ഡെയുടെ പേപ്പര്‍ പറയുന്നത്. വ്യാജ സ്റ്റാമ്പ് പേപ്പറുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ക്രിമിനല്‍ സൂത്രധാരനായ അബ്‍ദുള്‍ എന്ന കഥാപാത്രത്തെയാണ് രോഹിത് ബോസ് റോയ് അവതരിപ്പിക്കുന്നത്. ഇളനീര്‍ വില്‍പനക്കാരന്റെ ജീവിതത്തിന് പിറകിലുള്ള ക്രിമിനലായ യുവാവിന്റെ ദാരിദ്ര്യത്തില്‍ നിന്നും പൊടുന്നനെ ധനാഢ്യത്വത്തിലേക്കുള്ള യാത്ര ഇതില്‍ കാണാം. പരാഗ് ത്യാഗി, മനോജ് വര്‍മ, അനാംഗ് ദേശായി, കേത് ശര്മ, പ്രീതി സോണി, ഗണേഷ് യാദവ് തുടങ്ങിയവരാണ് ഈ ഷോയില്‍ വേഷമിട്ടിരിക്കുന്നത്. അസൂയാലുവും സ്വാര്‍ത്ഥനുയുമായ ഒരാള്‍ മറ്റുള്ളവരെ എങ്ങനെ ദുശിപ്പിക്കുമെന്ന് ഈ ചിത്രം കാട്ടിത്തരുന്നു.

ഒരു പഴയ സുഹൃത്ത് അപ്രതീക്ഷിതമായി ചിത്രത്തിലേക്ക് കടന്നു വരുമ്പോള് ജീവിതം കീഴ്‍മേല്‍ മറിഞ്ഞ ദമ്പതികളുടെ ത്രില്ലിംഗ് കഥയാണ് തന്തൂര്‍. നുണയും വഞ്ചനയും ഗൂഢാലോചനയും നിറഞ്ഞ കഥയില്‍ രഷാമി ദേശായിയും തനൂജ് വിര്വാനിയും ഗംഭീര പ്രകടനം കാഴ്ച വെയ്‍ക്കുന്നു. നൈന സാഹ്നിയുടെ കുപ്രസിദ്ധ കൊലപാതകത്തെ ആസ്‍പദമാക്കിയുള്ള ഈ കഥ പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കും, തീര്‍ച്ച.
 
യുഎഇയിലെ നിങ്ങളുടെ ഏറ്റവുമടുത്തുള്ള ലുലു സ്റ്റോറില്‍ നിന്നും, വെബ്‍സൈറ്റില്‍ (www.enjoyfilme.ae) നിന്നും ഫില്‍മി ലഭിക്കുന്നതാണ്.

click me!