
യു.എ.ഇ.യിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ഫൈനാൻസ് ഹൗസ് എൽ.എൽ.സി, എമിറേറ്റ്സ് ഓൻട്രപ്രന്യുര്‍ഷിപ് അസോസിയേഷനുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. മൈക്രോ, സ്‍മോള്‍, മീഡിയം സംരംഭങ്ങളുടെ വികസനത്തിനും വളര്‍ച്ചയ്ക്കുമായാണ് പങ്കാളിത്തം ഉപയോഗപ്പെടുക.
അബു ദാബിയിൽ നടന്ന ചടങ്ങിൽ ഫൈനാൻസ് ഹൗസ് സ്ഥാപകന്‍ മുഹമ്മദ് അബ്ദുള്ള ജുമാ അൽക്വബൈസിയും ഇ.ഇ.എ ചെയര്‍മാന്‍ സനദ് അൽ മെഖ്ബാലിയും പങ്കെടുത്തു.
ധാരണാപത്രം അനുസരിച്ച് ഇ.ഇ.എ അംഗങ്ങള്‍ക്ക് മികച്ച നിക്ഷേപ നിരക്കുകള്‍ ഫൈനാൻസ് ഹൗസ് വഴി നേടാം. ബിസിനസ് ഫൈനാൻസ് മേഖലയിലെ അവസരങ്ങളും അടുത്തറിയാനാകും.
യു.എ.ഇ.യിലെ സാമ്പത്തിക പശ്ചാത്തലം വികസിപ്പിക്കാന്‍ പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് മുഹമ്മദ് അബ്ദുള്ള ജുമാ അൽക്വബൈസി പ്രതികരിച്ചു. "ധനകാര്യ മേഖലയിലെ പരിചയം ഉപയോഗിച്ച് ബിസിനസുകള്‍ക്ക് ശക്തിപകരുന്ന പുതിയ കാര്യങ്ങള്‍ നടപ്പിലാക്കും. രാജ്യത്തിന്‍റെ പുരോഗതിക്ക് അനുകൂലമായ സംരംഭകത്വ പരിതസ്ഥിതിയും വളര്‍ത്തും." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായ സാമ്പത്തിക പദ്ധതികള്‍ സംരംഭകര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് സനദ് അൽ മെഖ്ബാലി പറഞ്ഞു. പുതിയ പങ്കാളിത്തം വഴി ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് എഫ്‍.എച്ചിനെ സമീപിക്കാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ