ദുബായ് ഡ്യൂട്ടി ഫ്രീ ഗോഡൗണില്‍ തീപ്പിടിത്തം

Published : Aug 10, 2020, 07:11 PM IST
ദുബായ് ഡ്യൂട്ടി ഫ്രീ ഗോഡൗണില്‍ തീപ്പിടിത്തം

Synopsis

2.02ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം 15 മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയൂടെ ഉമ്മു റമൂലിലെ ഗോഡൗണിലാണ് തീപ്പിടിച്ചത്. അല്‍ റാഷിദിയ സ്റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി.

2.02ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം 15 മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ എല്ലാവരെയും കൃത്യസമയത്തുതന്നെ സുരക്ഷിതമായി ഒഴിപ്പിക്കാനായെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് ഡ്യൂട്ടി ഫ്രീ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തു; അവശിഷ്ടങ്ങൾ പതിച്ച് കിന്‍റർഗാർട്ടനും ക്ലിനിക്കുകൾക്കും നാശനഷ്ടം
കുവൈത്തിൽ എട്ട് തൊഴിൽ നിയമലംഘനങ്ങൾ ഇനി സഹേൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം; പുതിയ സൗകര്യവുമായി മാൻപവർ അതോറിറ്റി