യുഎഇയില്‍ ബോട്ടിന് തീപ്പിടിച്ചു; നിയന്ത്രണ വിധേയമെന്ന് പൊലീസ്

By Web TeamFirst Published May 30, 2021, 6:31 PM IST
Highlights

ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും, തീപ്പിടിച്ച ബോട്ട് മറ്റ് ബോട്ടുകള്‍ക്ക് സമീപത്ത് നിന്ന് മാറ്റുകയുമായിരുന്നുവെന്ന് ദുബൈ പൊലീസ് മാരിടൈം റെസ്‍ക്യൂ ഡയറക്ടര്‍ ലഫ്. കേണല്‍ അലി അബ്‍ദുല്ല അല്‍ ഖസീബ് അല്‍ നഖ്‍ബി പറഞ്ഞു. 

ദുബൈ: മറീന ഉമ്മുസുഖൈമില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടിന് തീപ്പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ കാരണം തീ മറ്റ് ബോട്ടുകളിലേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആളപയാമോ പരിക്കുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും, തീപ്പിടിച്ച ബോട്ട് മറ്റ് ബോട്ടുകള്‍ക്ക് സമീപത്ത് നിന്ന് മാറ്റുകയുമായിരുന്നുവെന്ന് ദുബൈ പൊലീസ് മാരിടൈം റെസ്‍ക്യൂ ഡയറക്ടര്‍ ലഫ്. കേണല്‍ അലി അബ്‍ദുല്ല അല്‍ ഖസീബ് അല്‍ നഖ്‍ബി പറഞ്ഞു. സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. ബോട്ടുടമകള്‍ ബോട്ടുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍  ഉറപ്പാക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.

click me!