ഒമാനിലെ അൽ ബുറേമി ഗവർണറേറ്റിൽ തീപ്പിടിത്തം. ബുറേമി ഗവർണറേറ്റിൽ ഉൾപ്പെടുന്ന ബുറേമി വിലായത്തിൽ താമസമുള്ള ഒരു കെട്ടിടത്തിൽ നിന്നും തീ പൊട്ടിപ്പുറപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു .
ബുറേമി: ഒമാനിലെ അൽ ബുറേമി ഗവർണറേറ്റിൽ തീപ്പിടിത്തം. ബുറേമി ഗവർണറേറ്റിൽ ഉൾപ്പെടുന്ന ബുറേമി വിലായത്തിൽ ആൾ താമസമുള്ള ഒരു കെട്ടിടത്തിൽ നിന്നും തീ പൊട്ടിപ്പുറപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു .
തീപിടിത്തം അൽ ബുറേമി ഗവർണറേറ്റിലെ അഗ്നിശമനസേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിച്ചു. ഒരാൾക്ക് നിസ്സാരമായ പരിക്കേറ്റതായും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.