ദുബൈയില്‍ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 12 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

By Web TeamFirst Published Jul 17, 2021, 4:35 PM IST
Highlights

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ വീട്ടില്‍ സജ്ജീകരിച്ചിരുന്ന ടെന്റും അതിന് ചുറ്റുമുണ്ടായിരുന്ന മറ്റ് സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. 

ദുബൈ: അല്‍ ലിസൈലിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ 12 അംഗങ്ങളെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. വീടിന് പുറത്തായി സജ്ജീകരിച്ചിരുന്ന ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ വീട്ടില്‍ സജ്ജീകരിച്ചിരുന്ന ടെന്റും അതിന് ചുറ്റുമുണ്ടായിരുന്ന മറ്റ് സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. വെള്ളിയാഴ്‍ച രാവിലെ 7.21നാണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. ഏഴ് മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് കുതിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!