കുവൈത്തില്‍ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

Published : Jun 20, 2021, 03:06 PM IST
കുവൈത്തില്‍ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

Synopsis

ശുവൈഖ് വ്യവസായ മേഖല, സബ്ഹാന്‍, സാല്‍മിയ, അര്‍ദിയ, മിന അബ്ദുല്ല എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് അഗ്നിശമനസേന യൂണിറ്റുകള്‍ ചേര്‍ന്നാണ് വന്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

ശുവൈഖ് വ്യവസായ മേഖല, സബ്ഹാന്‍, സാല്‍മിയ, അര്‍ദിയ, മിന അബ്ദുല്ല എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് അഗ്നിശമനസേന യൂണിറ്റുകള്‍ ചേര്‍ന്നാണ് വന്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് പൊലീസ്
കുവൈത്തിൽ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; സന്ദർശന വിസ, അബ്സൻസ് പെർമിറ്റ് ആനുകൂല്യങ്ങൾ സെപ്റ്റംബർ 1ന് അവസാനിക്കും