ഒമാനില്‍ ട്രക്കിന് തീപിടിച്ചു

By Web TeamFirst Published Sep 27, 2021, 11:41 PM IST
Highlights

ബുറേമി ഗവര്‍ണറേറ്റിലെ അഗ്നിശമന വിഭാഗമാണ് തീയണക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

മസ്‌കറ്റ്: ഒമാനിലെ(Oman) ബുറേമി ഗവര്‍ണറേറ്റില്‍ ഒരു ട്രക്കിന് തീപിടിച്ചതായി(fire) സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു. ബുറേമി ഗവര്‍ണറേറ്റിലെ മാധ വിലായത്തില്‍  അല്‍-സറൂബ് പ്രദേശത്ത് ഒരു ട്രക്കിന് തീപിടിച്ചുവെന്ന്  സിവില്‍ ഡിഫന്‍സ് സമതി ഓണ്‍ലൈനിലൂടെ അറിയിച്ചിരിക്കുന്നത്. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. ബുറേമി ഗവര്‍ണറേറ്റിലെ അഗ്നിശമന വിഭാഗമാണ് തീയണക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة من إخماد حريق شب في شاحنة بمنطقة الزروب بولاية ، دون تسجيل إصابات. pic.twitter.com/HjhsB4JWMf

— الدفاع المدني والإسعاف - عُمان (@CDAA_OMAN)

 

ഒമാനില്‍ കൊവിഡ് കുറയുന്നു

ഒമാനില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 390 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,673 ആയി. ആകെ രോഗികളില്‍  2,96,917 പേരും രോഗമുക്തരായി. 97.8 ശതമാനമാണ് രാജ്യത്ത് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,095 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി.

 

click me!