സൗദിയില്‍ 59 പേര്‍ക്ക് കൊവിഡ്, 78 പേര്‍ക്ക് രോഗമുക്തിയും

By Web TeamFirst Published Sep 27, 2021, 11:23 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 59 പേര്‍ക്ക് കൂടി കൊവിഡ്(covid 19) സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരില്‍ 78 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,985 ആയി. ഇതില്‍ 5,36,028 പേര്‍ രോഗമുക്തരായി. 

ആകെ മരണസംഖ്യ 8,704 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 244 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 10, ജിദ്ദ 10, ഹഫര്‍ 4, മദീന 3, മക്ക 3, തുവാല്‍ 2, ത്വാഇഫ് 2, യാംബു 2, അല്‍ഖുവയ്യ 2, മറ്റ് 21 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. സൗദി അറേബ്യയില്‍ ഇതുവരെ 41,706,410 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.


 

تعلن عن نسبة الحصول على جرعتين من لقاح كورونا في كل منطقة من مناطق المملكة.
2021/9/27 pic.twitter.com/oOQh5nYQLk

— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH)
click me!